ലവ്ജിഹാദിന് മറുപടി; 2100 മുസ്ലിംപെണ്‍കുട്ടികള്‍ ലക്ഷ്യം! | Oneindia Malayalam

2017-12-01 308

Hindu group plans reverse ‘love jihad’ in Uttar Pradesh

ലവ് ജിഹാദിന് അതേനാണയത്തിൽ മറുപടി നൽകാൻ ഹൈന്ദവ സംഘടനകൾ . ആറു മാസത്തിനുള്ളിൽ 2100 മുസ്ലീം പെൺകുട്ടികളെ ഹിന്ദു മതത്തിൽ എത്തിക്കാനാണ് സംഘപരിവാർ സംഘടനകളുടെ തീരുമാനം. ഹിന്ദു ജാഗരൺ മഞ്ചിന്റെ നേതൃത്വത്തിൽ ഉത്തർപ്രദേശിലാണ് ഇത്തരമൊരു നീക്കം നടക്കുന്നത്. ഹിന്ദു ജാഗരൺ മഞ്ചിന്റെ എല്ലാ ജില്ലാ കമ്മിറ്റികൾക്കും ഇതുസംബന്ധിച്ച് നിർദേശം നൽകിയിട്ടുണ്ട്. ഓരോ ജില്ലകൾക്കും വ്യക്തമായ ടാർജറ്റ് നൽകിയാണ് ഹിന്ദു ജാഗരൺ മഞ്ച് പദ്ധതി ആസൂത്രണം ചെയ്യുന്നത്. സംസ്ഥാനത്തെ ഹിന്ദു കുടുംബങ്ങളിലേക്ക് 2100ഓളം മുസ്ലീം പെൺകുട്ടികൾ മരുമക്കളായി കടന്നുവരുമെന്നാണ് ഹിന്ദു ജാഗരൺ മഞ്ച് സംസ്ഥാന പ്രസിഡന്റ് അജ്ജു ചൗഹാൻ പറഞ്ഞത്. ഉത്തർപ്രദേശിലെ വിവിധ ജില്ലകളിൽ നിന്നായി 2100 മുസ്ലീം പെൺകുട്ടികളെ പ്രണയിച്ച് വിവാഹം ചെയ്ത് ഹിന്ദു മതത്തിൽ എത്തിക്കാനാണ് സംഘടനയുടെ തീരുമാനം. ഹിന്ദു യുവാക്കളെ കൊണ്ട് മുസ്ലീം പെൺകുട്ടികളെ വിവാഹം കഴിപ്പിക്കാനാണ് ഹിന്ദു ജാഗരൺ മഞ്ച് ലക്ഷ്യമിടുന്നത്. നിലവിൽ 150ഓളം നേതാക്കൾക്ക് മുസ്ലീം പെൺകുട്ടികളുമായി പ്രണയമുണ്ട്. അവരെല്ലാം ഹിന്ദു നേതാക്കളെ വിവാഹം കഴിക്കാനും ആഗ്രഹിക്കുന്നു. അവർക്കെല്ലാം ഹിന്ദു ജാഗരൺ മഞ്ച് പൂർണ്ണ പിന്തുണ നൽകുകയും സുരക്ഷ ഉറപ്പുവരുത്തുകയും ചെയ്യും.